ഇന്ത്യയുടെ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങാനൊരുങ്ങി ഫ്രാൻസ്; വമ്പൻ പ്രതിരോധ കരാർ തയാറാകുന്നുവെന്ന് റിപ്പോർട്ട്.

പരിസ്: ഇന്ത്യയിലേക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഫ്രാൻസ്. എന്നാലിപ്പോൾ ഇന്ത്യയുടെ അത്യാധുനിക റോക്കറ്റ് ലോഞ്ചർ സംവിധാനമായ ‘പിനാക’ ഫ്രാൻസ് വാങ്ങാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാർ യാഥാർഥ്യമായാൽ ഇന്ത്യയിൽനിന്ന് ഫ്രാൻസ് ആയുധം വാങ്ങുന്ന ആദ്യ സംഭവമാകുമിത്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റേയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

റിഫൻസ് റിസേർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച പിനാക റോക്കറ്റ് സിസ്റ്റത്തെക്കുറിച്ച് കൂടുതലറിയാൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഫ്രഞ്ച് പ്രതിനിധിസംഘം ഇന്ത്യയിൽ എത്തിയിരുന്നു. പിനാക്കയുടെ പ്രവർത്തനം തൃപ്‌തികരമാണെന്ന പ്രതിനിധി സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ ഫ്രാൻസ് തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുകയാണെന്ന് ഡി.ആർ.ഡി.ഒ മിസൈൽ വിഭാഗം മേധാവി യു. രാജബാബു പ്രതികരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!