രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർദ്ധിപ്പിച്ചേക്കും

ഡല്‍ഹി:  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു പശ്ചിമേഷ്യൻ സംഘർഷം ദീർഘകാലമായി തുടരുന്ന പശ്ചാത്തലത്തിലാണ്  ഇന്ധന വില വർധിപ്പിക്കാൻ കേന്ദ്രം നിർബന്ധിതമാകുന്നതെന്നും
സ്വിറ്റ്സർലൻഡില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്‍ഫറൻസിൽ അദ്ദേഹം വ്യക്തമാക്കി

.ഭരണകൂടം ഇതുവരെ സാമ്പത്തിക അച്ചടക്കം പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ധനക്കമ്മി കുറയ്ക്കുന്നതിനുള്ള പാതയിലാണെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. എന്നാല്‍, ഹോർമുസ് കടലിടുക്കിലെ ഉപരോധവും മധ്യേഷ്യയിലെ യുദ്ധസാഹചര്യവും എണ്ണ, പ്രകൃതിവാതക വിതരണത്തെ തടസപ്പെടുത്തിയിട്ടുണ്ട്

. ഇത് ആഗോളതലത്തില്‍ ഇന്ധന വില ഉയരാൻ കാരണമായി.ഇന്ധനത്തിനും വളത്തിനും ഇന്ത്യ വൻതോതില്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. നിലവിലെ വിതരണ തടസങ്ങള്‍ ഇന്ത്യയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ആർ ബി ഐ ഗവർണർ പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കില്‍, അന്താരാഷ്ട്ര തലത്തില്‍ വർധിച്ചുവരുന്ന എണ്ണ വിലയുടെ ഭാരം ജനങ്ങളിലേക്ക് കൈമാറാൻ സർക്കാർ വൈകാതെ തീരുമാനമെടുത്തേക്കും.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധന ഉപയോഗവും ഭക്ഷ്യ എണ്ണയുടെ ഉപഭോഗവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു

ഇതിനിടെ രൂപയുടെ മൂല്യം വൻതോതില്‍ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 95 രൂപക്ക് താഴെ എത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!