തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ സർക്കാർ അധികാരമേല്‍ക്കാത്തതിനാല്‍ അനിശ്ചിതത്വത്തിലായിരുന്ന എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം മേയ് 15 വെള്ളിയാഴ് നടന്നേക്കും.പശ്ചിമേഷ്യൻ
യുദ്ധം കാരണം ഗള്‍ഫില്‍ പരീക്ഷ നടക്കാത്തതിനാല്‍ അവിടത്തെ 633 വിദ്യാർഥികള്‍ക്ക് മുൻ പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാർക്ക് നല്‍കാനുള്ള ഫോർമുലയില്‍ ആയിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.

സംസ്ഥാനത്ത്
നേരത്തേ അറിയിച്ചതു പോലെ 15നു തന്നെ ഫലം പ്രഖ്യാപിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.പരീക്ഷാ ബോർഡ് യോഗം ചേർന്നാല്‍ പിന്നാലെ ഔദ്യോഗിക നടപടികളും പൂർത്തിയാകും.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി വേണം. ശേഷം മെയ് 15 നു തന്നെ ഫലപ്രഖ്യാപനം നടക്കും എന്നാണ് കരുതുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.എസ് എസ് എല്‍ സി ഫല പ്രഖ്യാപനത്തിനു ശേഷം ഓഴാഴ്ച്ചയ്ക്കകം ഹയർ സെക്കന്ററി പരീക്ഷ ഫലവും പ്രഖ്യാപിക്കേണ്ടതുണ്ട്. മേയ് 12 നു ചേർന്ന അക്കാദമിക് ഗുണനിലവാര മേല്‍നോട്ട സമിതി യോഗത്തില്‍ അധ്യാപക സംഘടനകളും പുതിയ സർക്കാർ വരുന്നതുവരെ കാത്ത് ഫലം വൈകിപ്പിക്കേണ്ടെന്ന നിലപാടാണ് പങ്കുവച്ചത്.പരീക്ഷാ ഫലം വൈകുന്നത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തില്‍, പ്രഖ്യാപനത്തിനായുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഊർജ്ജിതമാക്കി എന്നാണ് ലഭ്യമാകുന്ന വിവരം .

