ഇന്ധനവില വർദ്ധന:എയർ ഇന്ത്യ സർവീസുകൾ കുറയ്ക്കാൻ തീരുമാനിച്ചു

ഡൽഹി : വിമാന ഇന്ധനവില  വർദ്ധനയെത്തുടർന്ന് രാജ്യാന്തര വിമാന സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. മൂന്ന് മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ പൂർണ്ണമായും നിർത്തിവെച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ചില ആകാശപാതകള്‍ അടച്ചത് ദീർഘദൂര വിമാനങ്ങള്‍ക്ക് വെല്ലുവിളിയായി. റൂട്ടുകള്‍ മാറ്റുന്നത് മൂലം കൂടുതല്‍ ദൂരം ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് വീണ്ടും വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രതിസന്ധി സർവീസുകളെ സാരമായി ബാധിച്ചു.സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഉടൻ തന്നെ സർവീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ വാർത്താകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!