പത്താം ക്ലാസുകാരിയെ ബന്ധുക്കൾ പീഡനത്തിന് ഇരയാക്കി; രണ്ടുപേർ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ.

ആലപ്പുഴ: ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കൾ ഉൾപ്പടെ നാലുപേർക്കെതിരെ പൊലിസ് കേസ് എടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായും രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. വീയപുരം സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പോയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടത്തി.പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത് പെൺകുട്ടിയെ പീഡിപ്പിച്ച മൂവരും പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. പെൺകുട്ടി അച്ഛന്റെ കൂടെയാണ് താമസം. അമ്മ ഒപ്പമില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!