കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളത് ഫറോക്ക് സ്വദേശിയായ 43കാരൻ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്രവ പരിശോധനയിൽ 43ക്കാരന് നിപ വൈറസ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തേ ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് പി.സി.ആർ പരിശോധനയ്ക്കായി രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും തുടർന്ന് ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധയുണ്ടായത്. പ്രദേശത്തെ കണ്ടൈൻമെന്റ് സോണുകളാക്കി തിരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും ആരോഗ്യവിഭാഗത്തിന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. രോഗലക്ഷണം പ്രകടമായതിന് പിന്നാലെ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നേരത്തേ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!