തിരുവനന്തപുരം : മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. വരുന്ന വെള്ളിയാഴ്ച ഹാജരാകണമെന്നാവിശ്യപെട്ടാണ് വീണയ്ക്കും എട്ട് സിഎംആർഎല്‍ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചത്.

സി എം ആർ എല്‍ എം ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരണ്‍ എസ് കർത്ത, ചീഫ് ജനറല്‍ മാനേജർ കെ എസ് സുശേഷ് കുമാർ, സി എം ആർ എല്‍ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ ഡയറക്ടർമാർ ആണ് ഇവർ. വീണയും കരമിണല്‍ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇ ഡിക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്.

ഇതിന് പിന്നാലെയാണ് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആർഎല്‍ എതിർപ്പ് തള്ളിയാണ് കോടതി നടപടി.എസ് എഫ് ഐ ഓ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി ഉത്തരവിട്ടത്.

