കെ എസ് ഇ ബി ഈ മാസവും കഴുത്തിന് കത്തിവയ്ക്കും

തിരുവനന്തപുരം : ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തീരുമാനിച്ചു. നിത്യ ചെലവിനായി അഹോരാത്രം പണിയെടുക്കുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധികബാധ്യത വരുത്തിവെയ്ക്കുന്നതാണ് ബോർഡിന്റെ ഇന്ധന സർചാർജ് ഈടാക്കാനുള്ള തീരുമാനം. പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കള്‍ക്കും ഒരേ നിരക്കിലായിരിക്കും ഈ സര്‍ചാര്‍ജ് ബാധകമാകുക. കഴിഞ്ഞ മാസത്തില്‍ യൂണിറ്റിന് 1 പൈസയായിരുന്നു സര്‍ചാര്‍ജ് ഈടാക്കിയിരുന്നത്. അടിക്കടി കൂട്ടുന്ന ഇന്ധനവിലയിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് സർചാർജ് കൂടി ഈ മാസം നൽകണം 

error: Content is protected !!