മൂന്നു വര്‍ഷം ഒരേ കിടപ്പ്, 23 ശസ്ത്രക്രിയകള്‍; ഞാൻ ഇനി നടക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, പക്ഷേ.: വിക്രം

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം തങ്കലാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയായ ഈ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.

വിക്രം തന്റെ കരിയറിന്റെ തുടക്കത്തിലെ പ്രയാസങ്ങളെക്കുറിച്ച് ഈ വേദിയില്‍ വെളിപ്പെടുത്തി, തനിക്ക് ഗുരുതരമായി കാലിന് പരിക്കേറ്റ അനുഭവം പങ്കുവെച്ചു.

“ഒരു അപകടത്തില്‍, എന്റെ കാല്‍ ഒടിഞ്ഞു. ഞാൻ ഇനി നടക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ 3 വർഷം ആശുപത്രിയില്‍ കിടന്നു. 23 ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നു,” വിക്രം പറഞ്ഞു.

“ഒരുപാട് വർഷങ്ങള്‍, ഒരുപാട് ശസ്ത്രക്രിയകള്‍. സിനിമയോടുള്ള അഭിനിവേശവും ആത്മവിശ്വാസവും കാരണമാണ് ഞാൻ തിരിച്ചുവന്നത്,”-വിക്രം കൂട്ടിച്ചേർത്തു.

വിക്രത്തിന്റെ ഈ വാക്കുകൾ തങ്കലാൻ ചിത്രത്തിന്റെ നിർമ്മാതാക്കള്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ, പലരും വിക്രത്തിന്റെ സിനിമാപ്രേമവും ആത്മവിശ്വാസവും പ്രശംസിച്ച് രംഗത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!