ആറളം ഫാമിൽ ഒറ്റ ദിവസം കാട്ടിലേക്ക് തുരത്തിയത് 22 ആനകളെ. ബ്ലോക്ക് ആറിലെ ഹെലിപാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയാണ് തുരത്തിയത്. വട്ടാക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിയാനകളെയും ഒരു കൊമ്പനെയുമടക്കം 18 ആനകളെയും തുരത്തി.
RRT ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യ സംഘമാണ് ആനകളെ തുരത്തിയത്. ആറളം ഫാമിനകത്ത് ഇനിയും 60 ഓളം ആനകൾ ഉണ്ടെന്നാണ് കരുതുന്നത്. ഇവിടെ നിന്നും കൂട്ടം തെറ്റി വരുന്ന ആനകളാണ് പലപ്പോഴും ജനവാസ് മേഖലകളിലേക്ക് ഇറങ്ങുന്നത്.
