തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പോലീസിന്റെ റെയ്‌ഡ് ആരംഭിച്ചു. മെഡിക്കൽ കോളജ് ഡയറക്‌ടർ ബെന്നറ്റ് എബ്രഹാം സ്വകാര്യ ആവശ്യത്തിനായി കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ വാങ്ങി തിരികെ നൽകാത്തതിനാൽ പൊലീസ് എത്തിയത്.
കർണാടക മല്ലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ബെന്നറ്റ് എബ്രഹാം ഒളിവിലാണ്. പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കാത്തതിനാൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസ് പ്രതിയായ എബ്രഹാമിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
