തൊടുപുഴ: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനിൽ നിന്നാണ് കുട്ടി ഗർഭം ധരിച്ചത്. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പെൺകുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. സ്കൂൾ അവധിക്കാലത്ത് പെൺകുട്ടി അമ്മയുടെ വീട്ടിൽ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തിൽ പീഡനമുണ്ടായതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.ആൺകുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റും.
