തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്.
കുട്ടിയുടെ വീട്ടിൽ അച്ചാച്ചന്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയായിരുന്നു. നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും ചോദ്യം ചെയ്യുകയാണ് പൊലീസ്.
പ്രതി കൂട്ടത്തിൽ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടതായി അമ്മ പൊലീസിനെ അറിയിച്ചതായാണ് വിവരം. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
പ്രദേശം സന്ദർശിച്ച എംഎൽഎ എം വിൻസന്റും സംഭവത്തിൽ ദുരൂഹത ആരോപിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. സമാനമായ സമയത്ത് വീട്ടിൽ സഹോദരങ്ങളുടെ മുറിയിൽ തീപിടിത്തം ഉണ്ടായിരുന്നു. താൻ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം.വിൻസെന്റ് എംഎൽഎ പറഞ്ഞു.



