ആൺസുഹൃത്തിന്റെ ക്രൂരമർദ്ദനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു.

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിൽ നിന്ന് അതിക്രൂര പീഡനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ വെന്റിലേറ്ററിലായിരുന്നു പെൺകുട്ടി.

പ്രതി അനൂപിനെ ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡിൽ വിട്ടു. കേസിൽ കൂടുതൽ പേരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. അനൂപിനെ പെൺകുട്ടിയുടെ വീട്ടിലാക്കിയതും തിരിച്ചുകൊണ്ടു പോയതും സുഹൃത്താണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ, കൊലപാതകശ്രമത്തിനടക്കം മറ്റുള്ളവരിൽ നിന്ന് സഹായം കിട്ടിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പെൺകുട്ടിയെ ചുറ്റിക കൊണ്ടും കൈകൊണ്ടും ആക്രമിച്ചുവെന്നും പെൺകുട്ടി മരിച്ചെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രതിയുടെ മൊഴി.

പെൺകുട്ടിയെ വീടിനുള്ളിൽ ബോധരഹിതയായ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുകാർ പുറത്തുപോയിട്ട് ഉച്ചയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോഴാണു

പെൺകുട്ടിയെ വീടിനുള്ളിൽ ബോധരഹിതയായ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുകാർ പുറത്തുപോയിട്ട് ഉച്ചയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോഴാണു  പെൺകുട്ടി വീടിനുള്ളിൽ വിവസ്ത്രയായി കിടക്കുന്നതു കണ്ടത്. കഴുത്തിൽ കയറു മുറുകിയതിന്റെയും കയ്യിൽ മുറിവേറ്റതിന്റെയും പാടുകൾ ഉണ്ടായിരുന്നു. ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഉടൻ ആശുപ്രതിയിലത്തിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപ്രതിയിലേക്കും മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!