തിരുവനന്തപുരം: വ്യത്യസ്‌ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നും ഭിന്നശേഷി വിഭാഗത്തിൽ ക്രാഫ്റ്റ്, മാലിന്യ സംസ്കരണം, കൃഷിഎന്നീ മേഖലകളിൽ മികവ് തെളിയിച്ചതിനാണ് മുഹമ്മദ് ആൽഫിനെ അവാർഡിന് പരിഗണിച്ചത്.





തിരുവനന്തപുരം കണിയാപുരം സ്വദേശികളായ ഷഫീക്ക് -അൻസി ദമ്പതികളുടെ മകനും കഴക്കൂട്ടം മേനംകുളം സെന്റ് മാർത്താസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയുമാണ് മുഹമ്മദ് അൽഫിൻ.
നിരവതി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ക്രാഫ്റ്റ്, സ്വന്തമായി കൃഷി, മാലിന്യ സംസ്കാരണം എന്നിവയിൽ കുഞ്ഞിലെ തന്നെ താൽപര്യം കാണിക്കുകയും മികവ് തെളിയിച്ചിട്ടുള്ളതുമാണ്.
ജീവകാരുണ്യ പ്രവർത്തകയായ അമ്മ അൻസിയോടൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്.
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കല,കായികം എന്നീ മേഖലകളിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
Dr APJ അബ്ദുൾകലാം സ്റ്റഡി സെന്റർ, ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള, സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവിടങ്ങളിൽ നിന്നും മികവാർന്ന പ്രവർത്തനങ്ങൾക്ക് അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
