ചെന്നൈ: തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽനിന്ന് നൽകുന്ന പ്രസാദത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ ട്രിച്ചി ജില്ലാ സൈബർ ക്രൈം പൊലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.
പഴനി ക്ഷേത്രത്തിൽ നിന്ന് ഭക്തർക്ക് നൽകുന്ന ‘പഴനി പഞ്ചാമൃതം’ പ്രസാദത്തെക്കുറിച്ചാണ് മോഹൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് ചേർത്തുവെന്നായിരുന്നു ആരോപണം. ഇത് വൻ വിവാദമായിരുന്നു.
