കണ്ണൂരിൽ 56 പേരെ കടിച്ച തെരുവുനായ ചത്തു.

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. ചൊവ്വാഴ്ച നഗരത്തിൽ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. ആക്രമണം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നഗരത്തിൽ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഒരു മണിക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടി നടന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ 56പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ജനങ്ങളെ കടിച്ചത്.ജനങ്ങളെ കടിച്ച് നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായ ഒടുവിൽ ചത്തു.

പ്ലസ് വൺ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ( 55 ), കങ്കോലിലെ വിജിത്ത്( 33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22),അഞ്ചരക്കണ്ടിയിലെ റജിൽ(19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ്( 39), ഏറണാകുളം സ്വദേശി രവികുമാർ ( 40 ), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60),വാരം സ്വദേശി സുഷിൽ (30), കൂത്തുപറമ്പിലെ സഹദേവൻ( 61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ(71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു( 65), കാഞ്ഞങ്ങാട് സ്വദേശിനി നന്ദന ( 21 ), മണിക്കടവിലെ ജിനോ (46) വി. ഫാത്തിമ റാനിയ(18), പി.അയൂബ്(54) കൂത്തുപറമ്പ്, പി. ജസീല(35) മൂന്നുനിരത്ത്, തേജ രാജീവൻ(20) വടകര, ജിഷ്ണു നാഗൻ(25) പാലക്കാട്, എം. ആരോൺ ഷാജി(16) ഏച്ചൂർ, എം.ഐ. അഞ്ജന(26) തളിപ്പറമ്പ്, എം.വി.കെ. കരീം(65) മാട്ടൂൽ, കെ. സമീൽ(38) കണ്ണൂർസിറ്റി, ജിബിൻ കുമാർ(26), കോളയാട്, മുഹമ്മദ്(20) വേങ്ങാട്, പി.വി. ധനേഷ്‌കുമാർ(50) തളിപ്പറമ്പ്, ആയിഷ(30) മാച്ചേരി, മനോഹരൻ(60) കൂത്തുപറമ്പ്, മണി(65) ബർണശ്ശേരി, അനൂപ് പയ്യാവൂർ(33),ഷഫീഖ് മാച്ചേരി(43)തുടങ്ങി 48 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടർന്ന് കടിക്കുകയായിരുന്നു. പലരും കൈയ്യിലുളള കുടകൊണ്ടും മറ്റും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ്സിറങ്ങി ബാങ്കിലേക്ക് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കൊട്ടിയൂർ സ്വദേശിയായ സാജുവിന് കടിയേറ്റത്. ബാങ്കിൽ നിന്ന് ഇറങ്ങിയ ഉടനെയും ബസിറങ്ങിയ ഉടനെയും നഗരത്തിലൂടെ നടക്കുന്നതിനിടെയു നിരവധി പേർക്ക് കടിയേറ്റു. പലർക്കും ആഴത്തിലുള്ല മുറിവേറ്റു. കടിയേറ്റവരിൽ പ്രായമായവരും കുട്ടികളുമുണ്ട്. ഇവർക്കുളള വാക്സിൻ ഉൾപ്പെടെയുളള ചികിത്സ ജില്ലാ ആശുപത്രിയിൽ നിന്നാണ് നൽകിയത്. വാക്സിനോട് അലർജി കാണിച്ച രണ്ട് പേരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിച്ചതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!