രണ്ടുകിലോമീറ്ററിൽ എട്ട് വാഹനങ്ങളെ ഇടിച്ചു തകർത്തു; ലഹരിയിൽ അബോധാവസ്ഥയിലായ യുവാവ് കസ്റ്റഡിയിൽ

കോട്ടയം: ലഹരിയിൽ അമിതവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ് എട്ടുവാഹനങ്ങളെ ഇടിച്ച് തകർത്ത് പാഞ്ഞ സിഎംഎസ് കോളജ് വിദ്യാർഥി ജുബിൻ ജേക്കബിനെ വെസ്റ്റ്’ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഓരോ വാഹനത്തിൽ ഇടിച്ചിട്ടും നിർത്താതെ കാറിൽ പാഞ്ഞ ജുബിനെ നാട്ടുകാരടക്കം പിന്തുടർന്നെങ്കിലും കാർ നിർത്താതെ പായുകയായിരുന്നു.

അവസാനം മെഡിക്കൽ കോളജ് റോഡിൽ പനമ്പാലത്തുവെച്ച് അമിതവേഗത്തിലായിരുന്ന കാർ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. ചുങ്കം റോഡിൽ നിരവധി വാഹനകളിൽ കാറിടിച്ചിരുന്നു. രണ്ടു കിലോമീറ്ററിനുള്ളിൽ എട്ടു വാഹനങ്ങളിൽ കാറിടിച്ചു.

കോട്ടയം സി.എം.എസ് കോളജ് മുതൽ പനമ്പാലം വരെയായിരുന്നു ജുബിന്റെ നാട്ടുകാരെ വിറപ്പിച്ചുള്ള അപകട യാത്ര. റോഡരികിൽ മരത്തിൽ ഇടിച്ചു നിന്ന കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു. തീർത്തും അബോധാവസ്ഥയിലായിരുന്ന യുവാവ് നാട്ടുകാരോടും കയർക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!