തിരുവനന്തപുരം: കുട്ടികളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനുമായി രൂപീകൃതമായ
യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.

തിരുവനന്തപുരത്ത് നടന്ന ലളിതമായി ചടങ്ങിൽ വെച്ച് ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം നടത്തി.
ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാനിബാ ബീഗം സംഘടനയുടെ ടോൾ ഫ്രീ ഹെപ്പ്ലൈൻ നമ്പറിൻ്റെ
(1800 425 2025) പ്രഖ്യാപനം നിർവഹിച്ചു.

കഴിഞ്ഞ 10 വർഷത്തോളം കുട്ടികളുടെ വിവിധ ക്ഷേമ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ രൂപം നൽകിയ കൂട്ടായ്മയുടെ പ്രവർത്തനം കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികൾ അധികം താമസിക്കുന്ന ജി സി സി ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കോഴിക്കോട് ആസ്ഥാനമായാണ് സംഘടന പ്രവർത്തിക്കുന്നത്.
ലോഗോ പ്രകാശന ചടങ്ങിൽ യുണൈറ്റഡ് സി പി ടി ഫൌണ്ടേഷൻ ഡയറക്റ്റ്ബോർഡ് അംഗങ്ങളായ ആർ ശാന്തകുമാർ, സാദിക്ക് ബേപ്പൂർ, പ്രവീൺ സി കെ, അഞ്ജന സിജു, സിദ്ധീഖ് കോഴിക്കോട്, എന്നിവർ പങ്കെടുത്തു.
