കേരള ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തിരുവനന്തപുരത്തെ കുന്നുകുഴിയിലുള്ള ഓഫീസിൽ എത്തി നോഡൽ ഓഫീസർ ഡോ. യു. ആർ രാഹുലുമായി ചർച്ച നടത്തുകയും രോഗികൾ നേരിടുന്ന വിവിധ വിഷങ്ങൾ ഉന്നയിച്ച് കത്ത് നൽകയും ചെയ്തു. മൂന്ന് മണിക്കൂറോളം സമയം എടുത്താണ് രോഗികളെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങൾ അറിയിച്ചത്. കൗൺസിലിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി, വൈസ് പ്രസിഡൻ്റുമാരായ എം.വി.എ. അസീസ്, മൊയ്തീൻ പൂവടുക്ക തുടങ്ങിയവർ നേതൃത്വം നൽകി.
കേരള ബ്ലഡ് പേഷ്യൻൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തിരുവനന്തപുരത്ത് ആശാധാരാ നോഡൽ ഓഫീസറുമായി ചർച്ച നടത്തി.
