കുളിക്കാൻ തോട്ടിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഷോക്കേറ്റ് മരിച്ചു.

കോഴിക്കോട് : കോടഞ്ചേരിയിൽ ഇന്നു വൈകുന്നേരം ആറരയോടെ വീശയടിച്ച ശക്തമായ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞ് വൈദ്യുതി ലൈനിൽ പതിച്ചതിനെ തുടർന്ന്, കമ്പികൾ അറ്റ് ദേഹത്തു പതിച്ചതിച്ചതിനെ തുടർന്ന് തോട്ടിൽ കുളിക്കുകയായിരുന്ന സഹോദരങ്ങൾക്ക് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു.  മരണവാർത്ത ഞെട്ടലോടെയാണ് കോടഞ്ചേരിക്കാർ കേട്ടത്. കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു – ഷീബ ദമ്പതികളുടെ മക്കളായ  ഐബിൻ (10), നിധിൻ (14) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!