ആലുവ: ആലുവയിൽ മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് ഇരുപതിനായിരത്തോളം മുട്ടകൾ പൊട്ടി റോഡിൽ പരന്നു. അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് പിക്കപ്പ് വാൻ നിന്നത്. അപകടത്തിൽ ആളപായമില്ല.

ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടുകൂടി ആലുവ പെരുമ്പാവൂർ റോഡിൽ വച്ച് അപകടം. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപെട്ടത്. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കി.
