വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാൻസ്ഫോമറിന്; കെഎസ്ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം.

പാലക്കാട് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാൻസ്ഫോമറിന്. കുമരംപുത്തൂർ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാൻസ്ഫോമറിന്റെ പ്രവർത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങൾക്ക് വൈദ്യുതി മുടങ്ങി.

പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിൽ കെഎസ്ഇബി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാൻസ്ഫോമറാണ് വെടികൊണ്ട് കേടായത്.കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിനു സംഭവിച്ച നഷ്ടം പഞ്ചായത്ത് നൽകണമെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!