
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മൂന്ന് മണിക്കൂറിൽ ഏറെ വൈദ്യുതി തടസ്സപ്പെടു.. രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. എന്നാൽ കുട്ടികളുടെ ഐസിയുവിൽ വൈദ്യുതിയുണ്ടെന്നും ഒരു ബ്ലോക്കിൽ മാത്രമാണ് തകരാറ് സംഭവിച്ചത് എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് അവിടെ ഉണ്ടായിരുന്ന ജനറേറ്റർ പ്രവർത്തിക്കുന്നില്ല എന്നും ഉച്ചക്ക് അധികസമയം ജനറേറ്റർ പ്രവർത്തിപ്പിച്ചതിനാൽ ജനറേറ്റർ കേടായതായും അറിയാൻ കഴിഞ്ഞു.
എന്നാൽ ആശുപത്രിക്കുള്ളിലുള്ള പ്രശ്നങ്ങളാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. സമഗ്ര സമിതി അന്വേഷണം നടത്തും എന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുറത്ത് നിന്ന് ജനറേറ്റർ എത്തിച്ച് താൽക്കാലികമായി വൈദ്യുതി പുന:സ്ഥാപിച്ചു.
