ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഖത്തർ അമിറിനെ സ്വീകരിക്കാനായി പ്രോട്ടോക്കോൾ മാറ്റിവെച്ച് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ടാമത് ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകീട്ടോടെയാണ് ഖത്തർ അമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ-താനി ന്യൂഡൽഹിയിലെത്തിയത്.

