തിരുവനന്തപുരം: പാറശ്ശാല അയിര കുളത്തിൽ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
അയിര സ്വദേശി പ്രദീപാണ് മരിച്ചത്. അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ് ,സജു, ചിക്കു, എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.ചിക്കുവാണ് കാറിന്റെ ഉടമ.
സജീവ്, പ്രദീപ് എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും. പ്രദീപ് മരണപ്പെട്ടു.

കുളത്തിന് സുരക്ഷാ വേലിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
