ഒറ്റപ്പാലത്ത് വിദ്യാർഥികളുടെ തമ്മിൽത്തല്ല്; വിദ്യാർഥിയുടെ മൂക്ക് ഇടിച്ചുതകർത്തു.

പാലാക്കാട്: ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐയിൽ വിദ്യാർഥികളുടെ തമ്മിൽത്തല്ല്. ക്ലാസ് മുറിയിൽ രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരു വിദ്യാർഥിയുടെ മൂക്കിന്റെ പാലം തകർന്നു.

മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 19-നാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കയറി വന്ന വിദ്യാർത്ഥിയുടെ കഴുത്തിൽ പിടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ മറ്റേ വിദ്യാർത്ഥി ചോദ്യംചെയ്യുകയും വാക്പോര് മർദനത്തിൽ കലാശിച്ചതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മർദനമേറ്റ വിദ്യാർഥി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ തമ്മിൽ മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മർദനമേറ്റ വിദ്യാർഥിയുടെ മൊഴി എടുക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!