തമിഴ്‌നാട് ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.

മധുരൈ : തമിഴ്‌നാട് ദിണ്ടിഗലിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂർ ജനകീയമുക്ക്’ സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമടക്കം പത്ത് പേർക്ക് പരിക്കേറ്റു.

അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തിരുച്ചിറപ്പള്ളിയിൽ മിഥുൻ രാജ് എന്ന ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു ഇവർ പരിക്കേറ്റവരെ നത്തം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!