പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘത്തിൽ ഉൾപ്പെട്ടയാൾ എന്ന് സംശയിക്കുന്ന സന്തോഷ് സെൽവം എന്നയാളാണ് പിടിയിലായത്.
എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു.
കുണ്ടന്നൂരിൽ ലെ മെറീഡിയൻ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾക്കൊപ്പം മണികണ്ഠൻ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം എത്തിയിരുന്നു.
പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് വീണ്ടും പിടിയിലായത്. സന്തോഷിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
