തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി;

തിരുവനന്തപുരം: നേമം തെന്നൂരിൽ പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അനന്തകൃഷ്ണൻ( 15) ആണ് മരിച്ചത്.എന്താണ് കുട്ടിയുടെ മരണ കാരണം എന്ന് വ്യക്തമല്ല. നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു ഈ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!