തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി 

തിരുവനന്തപുരം:തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും 10.55 ഗ്രാം എംഡിഎംഎയും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ മയക്കുമരുന്നുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!