2025-ലെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ ചിത്രമായി ആസിഫ് അലി നായകനായ രേഖാചിത്രം. ചിത്രം ആ ഗോളതലത്തിൽ 50 കോടി നേടിയെന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പ്രീസ്റ്റ് എന്ന ചിത്രത്തിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന് ജോൺ മന്ത്രിക്കലണ് തിരക്കഥയൊരുക്കിയത്.


സംവിധായകനും രാമു സുനിലും ചേർന്നാണ് കഥയെഴുതിയത് ഏതാണ്ട് ഒൻപതുകോടി മുതൽമുടക്കിൽ നിർമിച്ച ചിത്രമാണ് രേഖാചിത്രം.
റിലീസ് ചെയ്ത് ആദ്യവാരംതന്നെ ഇതിന്റെ നാലിരട്ടി കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യദിനം മുതലേയുണ്ടായ മികച്ച പ്രേക്ഷകാഭിപ്രായമാണ് രേഖാചിത്രത്തിന് മുതൽക്കൂട്ടായത്. പ്രവർത്തിദിവസമായ ബുധനാഴ്ചയും ഒരു കോടി രൂപയാണ് കേരള ബോക്സ്ഓഫിസിൽ നിന്നും ചിത്രം നേടിയത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്സോഫീസ്, സർപ്രൈസുകളുമുണ്ട്.അനശ്വരാ രാജൻ, മനോജ് കെ ജയൻ, സിദ്ദിഖ്, നിഷാന്ത് സാ ഗർ, ഉണ്ണി ലാലു, സെറിൻ ഷിഹാബ്, മേഘാ തോമസ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ജഗദീഷ്, സായികുമാർ, ഭാമ അരുൺ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണുകുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. കലാസംവിധാനം: ഷാജി നടുവിൽ, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ.
