ശിശുദിനത്തിൽ വൈകിട്ട് സ്കൂളിൽ നിന്നും കുട്ടികളുമായി പോകുകയായിരുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചുപോയി. തണ്ണീർമുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലെത്തിയപ്പോഴാ യിരുന്നു ബസിന്റെ പിന്നിലെ ടയർ ഊരിപ്പോയത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക്ക് സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ ധാരാളം കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഡ്രൈവറുടെ അവസരോചിതമായ പ്രവൃത്തികൊണ്ട് വലിയൊരപകടമാണ് ഒഴിവായത്.ഇതെത്തുടർന്ന് ബണ്ട് പാലത്തിൽ ഏറെ നേരം ഗതാഗത തടസം നേരിട്ടു. സ്കൂളിൽ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകവെയായിരുന്നു അപകടം.
കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിൽ സുരക്ഷിതമായി എത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും ഡ്രൈവർ പറഞ്ഞു.
