സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കമിട്ട് പോലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി

കൊച്ചി : ബലാത്സംഗക്കേസില്‍ നടനും മുൻ ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്.
ഹൈക്കോടതി നടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും കൊച്ചിയിലേക്ക് തിരിക്കും. ഇതിൻ്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. സിദ്ദിഖ് വിദേശത്തേക്ക് കടക്കുന്നത് തടയാനായാണിത്. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ സിദ്ദിഖ് എവിടെയാണെന്നതിന് വ്യക്തതയില്ല. കൊച്ചിയിലെ വീട്ടില്‍ ഇല്ലെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഫോണും സ്വിച്ച്‌ഡ് ഓഫാണ്.
കേസെടുത്തിരിക്കുന്നത് 2016ല്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍വച്ച്‌ പീഡനത്തിനിരയാക്കിയെന്ന യുവനടിയുടെ പരാതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!