കർണാടകയിൽ സ്വകാര്യ സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു.

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസാണ് മറിഞ്ഞത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. കർണാടകയിലെ ഹുൻസൂരിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം.

അമൽ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബം​ഗലൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ എസ്കെഎസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൽ പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!