65 ലാൽ വർഷം; മലയാളത്തിൻ്റെ സ്വന്തം ലാലേട്ടൻ; തുടരും, ഈ അഭിനയ ചാരുത.

മലയാളത്തിൻ്റെ മോഹൻലാലിന്’ 65-ാം പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകം.

മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ശ്വേതാ മേനോൻ അടക്കമുള്ള താരങ്ങൾ മോഹൻലാലിന് ആശംസയുമായെത്തി. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആശംസ. ‘പ്രിയ്യപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ’, എന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സാമൂഹികമാധ്യമ പേജുകളിലും മോഹൻലാലിന് ↑ ആശംസനേർന്നുകൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മോഹൻലാലിനൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ആന്റണി പെരുമ്പാവൂർ ആശംസനേർന്നത്. മോഹൻലാലിനൊപ്പം ‘എമ്പുരാൻ’ ചിത്രത്തന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ചായിരുന്നു നടനും സംവിധായകനുമായ പൃഥ്വിരാജ് ആശംസ. ‘ജന്മദിനാശംസകൾ ലാലേട്ടാ, റെക്കോർഡുകൾ തകർക്കുന്ന മറ്റൊരു വർഷം കൂടെ ആശംസിക്കുന്നു’, എന്നായിരുന്നു പൃഥ്വിരാജിന്റെ ആശംസ.

‘ലാലേട്ടാ, ജന്മദിനാശംസകൾ. ദൈവം നിങ്ങൾക്ക് ആരോഗ്യവും -സന്തോഷവും ജീവിതത്തിലെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ’, ദിലീപ് കുറിച്ചു.

സംവിധായകരായ സിബി മലയിൽ, മേജർ രവി, സാജിദ് യഹിയ, തരുൺ മൂർത്തി, എം.എ. നിഷാദ്, മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ, എംഎൽഎ കൂടിയായ എം. മുകേഷ്, അഭിനേതാക്കളായ ശ്വേതാ മോഹൻ, ചിപ്പി രഞ്ജിത്ത്, ബിനു പപ്പു, കൃഷ്ണപ്രഭ, അപ്പാനി ശരത്, സണ്ണി വെയ്ൻ, അൻസിബ ഹസ്സൻ, ബിനീഷ് കോടിയേരി, വീണ നായർ, അനശ്വര രാജൻ, സൗമ്യ മേനോൻ, ഗായകരായ കെ.ജെ. യേശുദാസ്, സുജാതാ മോഹൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും ആശംസ നേർന്നു. ‘താങ്കൾ ഇതിഹാസ നടൻ മാത്രമല്ല, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള ആളുകളിൽ ഒരാളുമാണ്’, എന്ന് മോഹൻലാൽ അഭിനയിച്ച തെലുങ്ക് ചിത്രം ‘കണ്ണപ്പ’യുടെ സംവിധായകൻ മുകേഷ് കുമാർ സിങ് ഫെയ്സ്ബുക്കിൽ കുറിച്ചു.

നിർമാതാവ് ഗോകുലം ഗോപാലനും മോഹൻലാലിന് ആശംസയുമായെത്തി. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ സിദ്ധിഖും ആശംസകൾ നേർന്നു. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടനസംവിധായകനായ സ്റ്റണ്ട് സിൽവ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകൾ നേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!