ആക്രമണം: പ്രതി പിടിയില്‍

പരവൂർ: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൂനയിലെ സുധാഭവനിൽ കണ്ണൻ (34) ആണ് അറസ്റ്റിലായത്.

പൊലീസിന്റെ വിശദീകരണമനുസരിച്ച്, ബുധനാഴ്ച രാത്രി ഒഴുകുപാറ കാക്കച്ചി മുക്കിൽ പ്രതി പരിചയക്കാരായ രഞ്ജിത്ത്, വിമൽ, അനിൽ എന്നിവരെ ആക്രമിക്കുകയായിരുന്നു. അടിപിടിയിൽ പരുക്കേറ്റ രഞ്ജിത്തും വിമലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്.എച്ച്.ഒ ദീപുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ വിഷ്ണു സജീവ്, വിജയകുമാർ, പ്രദീപ്, ബിജു രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നെൽസൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരവൂർ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!