തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ കുടുംബത്തിന് വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. ഊമക്കത്തിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്, കുടുംബത്തെ അപായപ്പെടുത്തുമെന്ന് സന്ദേശത്തിൽ പറയുന്നു.
ഭീഷണിക്കത്ത് പി.വി. അന്‍വര്‍ പൊലീസിന് കൈമാറി, കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് എം.എല്‍.എ പൊലീസിൽ അപേക്ഷ നല്‍കിയിട്ടുണ്ട്.
എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഈ ഭീഷണി. അജിത് കുമാറിന്റെ ക്രമസമാധാന ചുമതല തുടരുന്നതിനെപ്പറ്റി അന്‍വര്‍ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു.
അജിത് കുമാറിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു, അത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. സാമ്ബത്തിക ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്.
