മലപ്പുറത്ത് ആദിവാസി കുട്ടികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുത്തേടം തീക്കടി ആദിവാസി നഗറിലെ 17 വയസ്സുള്ള ശ്യംജിത്ത്, കരുളായ് കൊയപ്പാൻ വളവിലെ 15 വയസ്സുള്ള ഗോപിക എന്നിവരെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കല്‍ക്കുളം തീക്കടി നഗറിലെ വീട്ടിൽ കഴിഞ്ഞ രാത്രി സംഭവമുണ്ടായത്. ഇരുവരും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഏതാനും മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ഇതിനുമുമ്പ്, കഴിഞ്ഞ മാസം, ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!