യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരായ വിവാദപരാമര്‍ശം ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഉയർത്തി. കമല ഹാരിസും മുൻ സാൻഫ്രാൻസിസ്‌കോ മേയറുമായ വില്ലി ബ്രൗണും തമ്മിലുള്ള അടുക്കും, അത് ഹാരിസിന്റെ രാഷ്ട്രീയ ഉയർച്ചയിൽ പങ്കുവഹിച്ചതെന്നും ആരോപിച്ചാണ് ട്രംപ് തന്റെ നിലപാട് പങ്കുവെച്ചത്.
ട്രംപ്, ട്രൂത്ത് സോഷ്യലിൽ മറ്റൊരാളുടെ പോസ്റ്റ് പങ്കുവച്ചാണ് ഈ ആരോപണം വീണ്ടും മുന്നോട്ടുവച്ചത്. പോസ്റ്റിൽ, കമല ഹാരിസിന്റെയും ഹിലരി ക്ലിന്റന്റെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു, കൂടാതെ, ബിൽ ക്ലിന്റൺ-മോണിക്ക ലെവിൻസ്കി വിവാദവും ഇതോടൊപ്പം സൂചിപ്പിച്ചിരുന്നതാണ്.
1990-കളിൽ, കാലിഫോർണിയ സ്റ്റേറ്റ് സ്പീക്കറായിരുന്ന സമയത്ത് വില്ലി ബ്രൗണുമായി കമല ഹാരിസിന്‍റെ ബന്ധം അവരുടെ രാഷ്ട്രീയ ഉയർച്ചയ്ക്ക് കാരണമായെന്ന ആരോപണമാണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.
