തിരുവനന്തപുരം: കാട്ടാക്കടയിൽ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് നടത്തിയ വാഹന പരിശോധനയിൽ, ഒരു കാറിൽ നിന്ന് നാലുകിലോഗ്രാം കഞ്ചാവ് പിടികൂടി. ഈ കേസിൽ രാജീവ് (57) അനൂപ് (35) എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പതിനിഴലും, കാറിന് കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ എക്സൈസ് സംഘം പിന്തുടർന്ന്, സിവിൽ സ്റ്റേഷൻ മുൻവശത്ത് തടഞ്ഞ് നിർത്തി പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പ്രതികളെയും കണ്ടെടുത്ത കഞ്ചാവിനെയും നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി.
ഈ ഓപ്പറേഷനിൽ പ്രിവന്റീവ് ഓഫീസർ പി.ബി. ഷാജു, എം. വിശാഖ്, അജയൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ. രാജിത്, പ്രശാന്ത് ലാൽ, ആർ. രാജീവ്, ഹരിപ്രസാദ് എന്നിവരാണ് പങ്കെടുത്തത്.
മറ്റൊരു സംഭവത്തിൽ, മലപ്പുറം ചേളാരിയിൽ 7.5 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചേളാരി സ്വദേശി ഷണ്മുഖ ദാസൻ (38) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷനൂജ്.കെ.ടി.യുടെ നേതൃത്വത്തിൽ നടന്ന ഈ ഓപ്പറേഷനിൽ, കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച യമഹ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ പി. ബിജു, കെ. പ്രദീപ് കുമാർ, എം. രാകേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം.എം, അരുണ്‍ പാറോല്‍, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എം. ലിഷ എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.
