വാഷിങ്ടൻ: കാനഡ, മെക്സികോ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കാനഡ, മെക്സികോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയി ൽനിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതിയാണ് ചുമത്തിയത്. എന്നാൽ കാനഡയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തുകയുള്ളൂ. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്കുമേലും ഭാവി യിൽ അധിക നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചു.
അധികാരത്തിലെത്തിയാൽ അധിക നികുതി ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തിന്റെ കാര്യത്തിൽ മെക്സികോയും കാനഡയും ഒരിക്കലും യു.എസുമായി നല്ല ബന്ധം പുലർത്തിയിട്ടില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു.
