നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും.
ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാഥമികമായി, പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും തുടർന്ന് തുടർനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയർന്ന ലൈംഗികാരോപണങ്ങള്‍ സർക്കാർ നിരന്തരം പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ട് ഇടപെടല്‍ നടത്തി, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നിയമോപദേശം തേടിയ ശേഷം, ഡിജിപിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ആരോപണങ്ങൾ ഉന്നയിച്ചവര്‍ അവരുടെ പരാതിയില്‍ ഉറച്ചുനിന്നാല്‍, കേസെടുക്കുമെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതികളെയും വെളിപ്പെടുത്തലുകളെയും വിശദമായി പരിശോധിക്കുന്നതിനായി, ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള, ഉയർന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
