ഇരുപത്തി നാല് വർഷങ്ങള്‍ക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റർ പങ്കുവച്ചാണ് മോഹൻലാലിന്റെ വാക്കുകള്‍.
“ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുമ്ബോള്‍ തോന്നി. അസാധാരണമായൊരു ചാരുത. മുഴുവൻ ടീമിനും അഭിനന്ദനങ്ങള്,” മോഹൻലാൽ കുറിച്ചു. ചിത്രത്തിന്റെ ഫോർ കെ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം 2000 ഡിസംബർ 22ന് റിലീസ് ചെയ്തപ്പോൾ വൻ പരാജയമായിരുന്നെങ്കിലും പിന്നീട് കൾട്ട് ക്ലാസിക്കായി മാറി.വിശാൽ കൃഷ്‍ണമൂർത്തിയായി മോഹൻലാൽ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ.
ജയപ്രദ, മുരളി, ജനാർദനൻ, ജഗദീഷ്, വിനീത് കുമാർ, ശരത്, വിജയലക്ഷ്മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാൽ, രാജ കൃഷ്‍ണമൂർത്തി, ജോയ്‌സ്, രാമൻകുട്ടി വാര്യർ എന്നിവരാണ് മറ്റ് താരങ്ങള്‍. രചന രഘുനാഥ് പലേരി. ഛായാഗ്രഹണം സന്തോഷ് തുണ്ടിയിൽ. സംഗീത സംവിധാനം വിദ്യാസാഗറിന്റെ. അന്നും ഇന്നും ഹിറ്റായ ഗാനങ്ങള്‍ കൈതപ്രം എഴുതിയവ. പി.ആർ.ഒ: പി. ശിവപ്രസാദ്.
