കർണാടകയിലെ ഉഡുപ്പിയില്‍ 21കാരിയായ യുവതിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായി പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവര്‍ ഉഡുപ്പി ജില്ലയിലെ കര്‍ക്കല സ്വദേശികളായ അല്‍ത്താഫ്, സേവിയര്‍ റിച്ചാര്‍ഡ് കര്‍ഡോസുമാണ്.
മൂന്ന് മാസങ്ങള്‍ക്ക് മുൻപ് അല്‍ത്താഫ് യുവതിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതായി, പിന്നീട് നിരന്തരം സമ്പര്‍ക്കം തുടരുകയും ചെയ്‌തുവെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച, സ്ഥലം കാണിക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചു വരുത്തിയ അല്‍ത്താഫ്, മയക്കുമരുന്ന് കലര്‍ന്ന ആല്‍ക്കഹോള്‍ നല്‍കി മയക്കിക്കെടുത്ത് ബലാത്സംഗം ചെയ്തു. യുവതി കരയാന്‍ തുടങ്ങിയപ്പോള്‍, അല്‍ത്താഫ് അവളെ വീട്ടിലേക്ക് വിട്ടയച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ക്കല ടൗണ്‍ പൊലീസ് ഇരുവർക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
