വൻ ഹിറ്റായി ധനുഷിന്റെ രായൻ; 112 കോടിയുമായി തിയേറ്ററില്‍ പൊടിപൊടിച്ച്‌ ചിത്രം

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായൻ ബോക്സോഫീസില്‍ വൻ ഹിറ്റ്. തിയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്ബോള്‍ 112 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ഏഴാം ദിവസമായ ഇന്നലെ ആഗോള ബോക്സാഫീസില്‍ അ‍ഞ്ച് കോടിയാണ് രായൻ നേടിയത്.

ധനുഷ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം 2023-ല്‍ റിലീസ് ചെയ്ത വാതിയെ മറികടക്കുമെന്നാണ് വിവരം. ധനുഷിന്റെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായിരിക്കും രായൻ എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടില്‍ മാത്രം 53 കോടിയാണ് ചിത്രം നേടിയത്. തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദുഷാര വിജയൻ, അപർണാ ബാലമുരളി, സെല്‍വ രാഘവൻ, പ്രകാശ് രാജ്, നിത്യാ മേനോൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ധനുഷിന്റെ 50-ാമത്തെ ചിത്രമാണ് രായൻ. താരത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!