സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറുന്ന “കുമ്മാട്ടിക്കളി” സെപ്റ്റംബർ 20-ന് തീയേറ്ററുകളിലെത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ.ബി. ചൗധരി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനത്തിൽ വിൻസെന്‍റ് സെല്‍വ ആദ്യമായി മലയാളത്തിലേക്ക് കടക്കുകയാണ്. കടപ്പുറത്തെ ജീവിതങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയിൽ ലെന, റാഷിക് അജ്മൽ, ദേവിക സതീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ചായാഗ്രഹണം വെങ്കിടേഷ് വി, സംഗീതം ജാക്സൺ വിജയൻ, കലാസംവിധാനം സജിത്ത് കൃഷ്ണ, എഡിറ്റിംഗ് ഡോൺ മാക്സ് എന്നിവരാണ് സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്തത്.
