തിരുവനന്തപുരം : ശ്രീഹരി വടക്കന്റെ രചനയിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമ ജനുവരി 30ന് വേൾഡ് വൈഡ് പ്രദർശനത്തിനെത്തുന്നു.
നവരസ ഫിലിംസിന്റെയും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ. എസ്.,സുധീഷ് എൻ.എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഒരു ക്യാമ്പസും ഹോസ്റ്റൽ ജീവിതവും നർമ്മത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളും വിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ് , മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ,എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനായക് ശശികുമാർ ഗാനരചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ബിബിൻ അശോകാണ്
സംഗീതം നൽകിയിരിക്കുന്നത്.
പ്രകമ്പനം ജനുവരി 30ന് പ്രദർശനത്തിനെത്തും
