ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു; റാഷിദ് ഖാൻ ക്യാപ്റ്റൻ

കാബൂൾ: ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. റാഷിദ് ഖാൻ നയിക്കുന്ന ടീമിൽ പരിചയസമ്പന്നനായ ഓൾറൗണ്ടർ ഗുൽബാദിൻ നായിബും പേസർ നവീനുൽ ഹഖും തിരിച്ചെത്തി. ഇടംകൈയൻ മിഡിൽ ഓർഡർ ബാറ്റർ ഷാഹിദുള്ള കമാലും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഇസ്ഹാഖും സ്ഥാനങ്ങൾ നിലനിർത്തി. യുവ ഫാസ്റ്റ് ബൗളർ അബ്‌ദുല്ല അഹ്മദ്സായിയും ടീമിലുണ്ട്. 15 അംഗ സ്ക്വാഡിനെയും മൂന്നംഗ റിസർവ് താരങ്ങളേയുമാണ് പ്രഖ്യാപിച്ചത്.

ടീം സ്ക്വാഡ്: റാഷിദ് ഖാൻ (ക്യാപ്റ്റൻ), നൂർ അഹ്‌മദ്, അബ്‌ദുല്ല അഹ്മദ്സായ്, സദീഖുല്ല അത്താൽ, ഫസൽഹഖ് ഫാറൂഖി, റഹ്‌മാനുല്ല ഗുർബാസ്, നവീനുൽ ഹഖ്, മുഹമ്മദ് ഇസ്ഹാഖ്, ഷാഹിദുല്ല കമാൽ, മുഹമ്മദ് നബി, ഗുലാബ്ദിൻ നായിബ്, അസ്മ്‌മത്തുല്ല ഒമർസായ്, മുജീബുർറഹ്‌മാൻ, ദർവീഷ് റസൂലി, ഇബ്രാഹീം സദ്രാൻ. റിസർവ് താരങ്ങൾ: എ.എം. ഗസൻഫർ, ഇജാസ് അഹ്‌മദ്സായ്, സിയാഉർറഹ്മാൻ ഷരീഫി.

ലോകകപ്പിന് മുന്നോടിയായി ജനുവരി 19 മുതൽ 22 വരെ യുഎഇയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ അഫ്ഗാനിസ്താൻ വെസ്റ്റ് ഇൻഡീസിനെ നേരിടും.

ലോകകപ്പിന് തീരുമാനിച്ച അതേ സ്ക്വാഡ് തന്നെയായിരിക്കും ഈ പരമ്പരയിലുമുണ്ടാവുക.

ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പുരുഷ ടി20 ലോകകപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!