ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് സ്വയം വീഡിയോ പകർത്തിയ കേസിൽ മലയാളി യുവാവ് പിടിയിൽ. അമൽ എൻ. അജികുമാർ(23) ആണ് പിടിയിലായത്.
ഹെബ്ബഗോഡി പോലീസാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്‌നുകളിൽ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടിരുന്നത്. തെളിവെടുപ്പിനിടെ പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടഅടിവസ്ത്രങ്ങളുടെ വൻ ശേഖരം പോലീസ് കണ്ടെടുത്തു.
